മാള : കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്ട്സ് & സയൻസ് കോളേജിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ബിരുദ സമർപ്പണം കുന്ദംകുളം മെത്രാപ്പോലിത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ.ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു. ക്രൈസ്റ്റ് കോളേജ് മാനേജർ .ഫാദർ ഡോ ജോയ് പിണിക്കപ്പറമ്പിൽ CMI ,ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പാൾ ഫാദർ ജോയ് ആലപ്പാട്ട്, ക്രൈസ്റ്റ് കോളേജ് മുൻ മാനേജർ .ഫാദർ ജോൺ തോട്ടാപ്പിള്ളി, കോളേജ് മുൻ സുപ്രണ്ട് കെ.പി. ആൻ്റണി , വിദ്യാർത്ഥി പ്രതിനിധി രുഗ്മ ഷാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ മേജർ ഡോ. അൽഫോൻസ് ലിഗോറി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രുതി കെ.പി. നന്ദിയും പറഞ്ഞു.
ബിരുദ സമർപ്പണം നടത്തി
