മാള: മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നടന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ടേബിള്‍ ടെന്നിസില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി.വി.ബി.വി.എം ഇരിഞ്ഞാലക്കുട ഓവറോള്‍ ചാമ്പ്യന്‍മരായി. രണ്ടാം സ്ഥാനം ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്‌കൂളും മൂന്നാം സ്ഥാനം മാള ഹോളി ഗ്രേസ് അക്കാദമിയും കരസ്ഥമാക്കി. ടേബിള്‍ ടെന്നീസ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി രണ്ടാം സ്ഥാനം ബി.വി.ബി.വി.എം ഇരിഞ്ഞാലക്കുടയും മൂന്നാം സ്ഥാനം ഹോളി ഗ്രേസ് അക്കാദമിയും നേടി.
ഷട്ടില്‍ ബാഡ്മിന്റണില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ റെസിഡന്‍ഷ്യല്‍ സ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം വിജയഗിരി പബ്ലിക് സ്‌കൂളിനാണ്. മൂന്നാം സ്ഥാനം ബി.വി.ബി.വി.എം ഇരിഞ്ഞാലക്കുടയും വിമല സെന്‍ട്രല്‍ സ്‌കൂളും പങ്കിട്ടെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പീസ് പബ്ലിക് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. വിജയഗിരി പബ്ലിക് സ്‌കൂളും ബി.വി.ബി.വി.എം ഇരിഞ്ഞാലക്കുടയും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഡോ. അഡ്വ. ജോസ് പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍ അയ്‌നിക്കല്‍ അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഡയറക്ടര്‍ ജെയിംസ് മാളിയേക്കല്‍, അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍, പ്രിന്‍സിപ്പല്‍ ബിനി എം., കോ-സ്‌കോളാസ്റ്റിക് കോ-ഓര്‍ഡിനേറ്റര്‍ ജിംസി ജോസ് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ബി.വി.ബി.വി.എം ഇരിഞ്ഞാലക്കുട ഓവറോള്‍ ചാമ്പ്യന്‍മരായി
