ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാന്റെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് മുച്ചക്ര വാഹനങ്ങൾ എറണാകുളം കളക്ടറേറ്റിൽ വെച്ച് വിതരണം ചെയ്തു. ചാലക്കുടിയിൽ നിന്ന് പാർലമെന്റ് അംഗമായി തുടർച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ശ്രീ ബെന്നി ബഹനാന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഇന്നലെ നടന്ന മുച്ചക്ര വാഹനങ്ങളുടെ വിതരണം. 6 പേർക്കാണ് 2019-24 എംപി ഫണ്ടിൽ നിന്ന് വാഹനങ്ങൾ ലഭിച്ചത്. കഴിഞ്ഞ തവണത്തെ അവസാന ഔദ്യോഗിക പരിപാടിയും എംപി ഫണ്ടിൽ നിന്നുള്ള മുച്ചക്ര വാഹന വിതരണം തന്നെയായിരുന്നു. ഇത്തരത്തിലുള്ള നിരവധി കാരുണ്യപ്രവർത്തികളുമായി മുന്നോട്ടു പോകാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് എംപി പറഞ്ഞു. എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,ജില്ലാ പ്ലാനിങ് ഓഫീസർ ഇൻചാർജ് Dr ശ്രീകുമാർ ടിഎൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻചാർജ് സ്മിത,റിസർച്ച് അസിസ്റ്റന്റ് രാഗേഷ് എൻ എം, സീനിയർ ക്ലാർക്ക് റെജിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബെന്നി ബഹനാന്റെ എംപി ഫണ്ട് തുകയിൽ നിന്നും അനുവദിച്ച മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു
