ദേശീയപാത നെല്ലായിയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം അയിരൂര്‍ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പില്‍ ബാലചന്ദ്രന്റെ മകന്‍ 23 വയസുള്ള ഭരത്, തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ചാരുവിള വീട്ടില്‍ ഉണ്ണിപ്പിള്ളയുടെ മകന്‍ 20 വയസുള്ള ഉത്തരജ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് വിവരം. അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും.
ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
