തൃശ്ശൂർ ജില്ലയിലെ എസ്.സി. പ്രമോട്ടർമാർക്കായി സ്ത്രീ സംരക്ഷണ നിയമങ്ങൾ, ജെൻഡർ സെൻസിറ്റൈസേഷൻ, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫീസിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മിഷൻ ശക്തി തൃശ്ശൂരിന്റെ ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ ഔട്ട്‌റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന പരിപാടി ജില്ലാ വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു. കെ.ഇ.എസ്.എസ്. സർവീസ് പ്രൊവൈഡിംഗ് സെൻ്റർ ലീഗൽ കൗൺസിലർ അഡ്വ. എൻ. റീന ജോൺ, മിഷൻ ശക്തി ജെൻഡർ സ്പെഷ്യലിസ്റ്റ് ദീപ ജോസ്, ഒല്ലൂക്കര ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലർ എ.പി. സണ്ണി എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
മിഷൻ ശക്തി സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി.എസ്. സുജിത്, മിഷൻ ശക്തി ജില്ലാ കോ-ഓർഡിനേറ്റർ പി.ഡി. വിൻസൻ്റ്, പി.എം.എം.വി.വൈ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ വി.എസ്. വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. എസ്.സി. പ്രമോട്ടർമാർ, വനിതാ ശിശുവികസന ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.