ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് ബോധവത്കരണ ബോർഡ് സ്ക്കൂളിലേക്ക് സമർപ്പിച്ചു.
ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചൈൽഡ് ഹുഡ് ക്യാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു.ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് ബോധവത്കരണ ബോർഡ് സ്ക്കൂളിലേക്ക് സമർപ്പിച്ചു. ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ഉഷ ടീച്ചർ, പ്രിൻസിപ്പൽമാരായ ധന്യ. K.R, ബിന്ദു ജോൺ എന്നിവർ ബോർഡ് ഏറ്റു വാങ്ങി.ഫസ്റ്റ് വൈസ് പ്രസിഡന്റ് ബിജു ജോസ് , സെക്കൻണ്ട് വൈസ് പ്രസിഡന്റ് Dr. K. V. ആന്റണി, ജോയിന്റ് സെക്രട്ടറി വിജോ ജോസ് , ട്രഷറർ മനോജ് ഐബൻ , റാൽഫി.V.V എന്നിവർ സംസാരിച്ചു.