Channel 17

live

channel17 live

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ അധ്യക്ഷനായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം,പട്ടികജാതി വികസന വകുപ്പ് നൽകുന്ന മറ്റ് നിയമാധിഷ്ഠിത സേവനങ്ങൾ എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് സൗജന്യമായി ലഭിക്കുന്ന നിയമ സംരക്ഷണത്തെക്കുറിച്ചും സൗജന്യ നിയമസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ സെമിനാർ നടന്നു. തൃശൂർ ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയിലെ ലീഗൽ അസിസ്റ്റന്റ് പി വിനീത തമ്പി ആണ് ക്ലാസ് നയിച്ചത്.നിയമവുമായി ബന്ധപ്പെട്ട സംശയനിവാരണവും വിശദമായ ചർച്ചകളും സെമിനാറിന്റെ ഭാഗമായി നടന്നു.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പട്ടികജാതി വികസന ഓഫീസർ ചൈത്ര പിയു സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ പുഷ്പാവതി നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!