ചാലക്കുടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും തൊഴിൽ സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലാ ഭാരവാഹികളുടെയും കെ- ഡിസ്കിന്റെയും നേതൃത്വത്തിൽ അവലോകനയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ അധ്യക്ഷത വഹിച്ചു.കേരള നോളേജ് എക്കോണമി മിഷൻ അസോസിയേറ്റ് ഡയറക്ടർ നോർബു പവിത്രൻ, കെ.ആർ.പി അബ്ദുൾ റസാഖ് എന്നിവർ പദ്ധതി
കൾ വിശദീകരിച്ചു. പരിയാരം പ്രസിഡന്റ് മായ എൻ. എസ്, കാടുകുറ്റി പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, മെമ്പർമാരായ എം ഡി ബാഹുലേയൻ, ഇന്ദിര പ്രകാശൻ, കൊരട്ടി – കാടുകുറ്റി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാർ കൊരട്ടി, മേലൂർ, കോടശ്ശേരി പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി അംബാസിഡർമാർ, കില തീമാറ്റിക് എക്സ്പേർട്ട്, ആർ. ജി എസ്. എ ബ്ലോക്ക് കോർഡിനേറ്റർ, കെ-ഡിസ്ക് പ്രതിനിധി, കാടുകുറ്റി പരിയാരം പഞ്ചായത്തുകളിലെ DRP,തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോർഡിനേറ്റർ വി.കെ ശ്രീധരൻ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ ജഗദീഷ്.പി നന്ദിയും പറഞ്ഞു.
ബ്ലോക്ക് ജോബ്സ്റ്റേഷൻ അവലോകനയോഗം
