Channel 17

live

channel17 live

ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര

ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി .

ചാലക്കുടി : ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി . ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി ഒ പൈലപ്പൻ പദയാത്ര ഉദ്ഘാദനം ചെയ്തു . കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് എം ആർ ആംസൺ അധ്യക്ഷനായിരുന്നു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രവീൺ എം കുമാർ ആമുഖപ്രഭാഷണം നടത്തി .
സമാപന സമ്മേളനം കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ജെ ഷാജി , കെ വി അജയകുമാർ , നിക്‌സൺ പോൾ , സി ജെ ദാമു, പി കെ ജോർജ്ജ് , നിധിൻ ടോണി , പി എ ഫ്രാൻസിസ് , ലൂവീസ് മേലേപ്പുറം , പി സുരേഷ്കുമാർ , ആന്റോ പി തട്ടിൽ , കെ എം റാഫി , മേരി ഷിബി , എം പി രജനി , പി യു രാഹുൽ എന്നിവർ പ്രസംഗിച്ചു .

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!