വെള്ളാഞ്ചിറ ഭാരത വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 50,000 രൂപയുടെ പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൈമാറി.
വെള്ളാഞ്ചിറ ഭാരത വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്ന് 50,000 രൂപയുടെ പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൈമാറി. സാമൂഹിക സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. ജോജോ അദ്ധ്യക്ഷനായി. ഭാരത വായനശാല പ്രസിഡൻ്റ് ജോസ് മാഞ്ഞൂരാൻ മന്ത്രിയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൻ മുഖ്യാതിഥിയായി.
താലൂക്ക് ലൈബ്രറി പ്രസിഡൻ്റ് ബാലഗോപാലൻ മാസ്റ്റർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും വാർഡ് മെമ്പറുമായ യു. കെ. പ്രഭാകരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, ഭാരത വായനശാല സെക്രട്ടറി കെ. ടി. മൈക്കിൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.