മാള എരവത്തൂർ കൊച്ചു കടവ് പാണം പറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
ചാലക്കുടി മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷനു സമീപം ഭാര്യയെയും ഭർത്താവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാള എരവത്തൂർ കൊച്ചു കടവ് പാണം പറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്
ഒന്നാം നമ്പർ ട്രാക്കിൽ രണ്ടു മണിയോടെ എറണാക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് രണ്ടു പേരും മരിച്ചത്. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. രണ്ടു പേരുടേയും മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.