വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതി , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കി പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക യായിരുന്നു.സംഭവത്തെ തുടർന്ന് യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ തുടര ന്വേഷണങ്ങൾക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ചായ്പാൻകുഴി എന്ന സ്ഥലത്തു നിന്നും വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു കെ.ഒ, സിവിൽ പോലിസ് ഓഫിസർ അജിത് കുമാർ കെ സി, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഡെറിൻ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനിൽ റൗഡിയാണ്. ഡെറിൻ 2015-ൽ അതിരപ്പിള്ളി പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും, വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനിൽ 2013, 2020, 2022, വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും 2025 ൽ സ്വന്തം സഹോദരിയെ ആക്രമിച്ച കേസിലെ അടക്കം 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
https://www.youtube.com/@channel17.online