Channel 17

live

channel17 live

ഭാഷാസമേതം വിജയോത്സവം

കുട്ടികൾ നേടേണ്ട ഭാഷാ ശേഷികൾ ഓരോ ഘട്ടത്തിലും നേടി എന്ന് അടയാളപ്പെടുത്തുന്ന അനുഭവങ്ങളുടെ സഞ്ചയവുമായി സംസ്ഥാനത്തെ ഒന്നാം തരത്തിലെ അധ്യാപകർ ഒത്തുകൂടി. കഴിഞ്ഞ വർഷം ജില്ലയിൽ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന ഭാഷാസമേതം പരിപാടിയുടെ തുടർച്ചയായാണ് വിജയോത്സവം സംഘടിപ്പിച്ചത്. ജില്ലയിൽ കഴിഞ്ഞവർഷം സമേതത്തിന്റെ ഭാഗമായി നടത്തിയ ഭാഷാപഠനപരിപാടി, പിന്നീട് പൊതുവിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, ഡോ ടി പി കലാധരൻ, രാജേഷ് വള്ളിക്കോട്, വി മനോജ്‌, ബിന്ദു കെ മേനോൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പരിപാടികളുടെ കൺവീനർ ടി വി മദനമോഹനൻ സ്വാഗതവും ഡോ എം സി നിഷ നന്ദിയും പറഞ്ഞു.

കഴിഞ്ഞ 38 വർഷവും ഒന്നാം തരത്തിൽ പഠിപ്പിച്ച, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ടീച്ചർ ഉൾപ്പെടെ അനുഭവങ്ങൾ പങ്കുവെച്ചു. ജില്ലയിലെ ഒന്നാം തരത്തിൽ പഠിക്കുന്ന 17 കുട്ടികൾ വിജയോത്സവത്തിൽ പങ്കെടുത്തു. കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകൾ, കഥകൾ, തത്സമയം തെരഞ്ഞെടുത്ത കുറിപ്പുകൾ എന്നിവ കുട്ടികൾ വായിച്ചു.

ഡോ. വി പരമേശ്വരൻ, ഡോ. എം വി ഗംഗാധരൻ, എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. കുഞ്ഞെഴുത്തുകൾ, ചിത്രകഥാപതിപ്പുകൾ, കുട്ടികൾ ഉണ്ടാക്കിയ പുസ്തകങ്ങൾ, യാത്രാവിവരണം, പത്രവാർത്തകളിൽ നിന്നും സർഗ്ഗാൽമകരചനകൾ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ള അവതരണങ്ങൾ നടന്നു. ആശയാവതരണത്തിൽ നിന്നും ഭാഷാസങ്കേതങ്ങളിലേക്ക് എന്ന ആശയത്തെ സാധൂകരിക്കുന്ന അവതരണങ്ങളാണ് നടന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!