Channel 17

live

channel17 live

ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കായി 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ട്രൈ സ്‌കൂട്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ചാഴൂര്‍ ഡിവിഷനിലെ പി.കെ അബ്ദുള്‍ നസീറിനും തോളൂര്‍ ഡിവിഷനിലെ എന്‍.ടി സീമയ്ക്കും സ്‌കൂട്ടറിന്റെ താക്കോല്‍ നല്‍കിക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു കോടി ഇരുപത് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ പദ്ധതിയില്‍ വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 24 ഭിന്നശേഷികര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു. 1.12 ലക്ഷം രൂപയാണ് ഒരു ട്രൈ സ്‌കൂട്ടറിനു മാത്രം ചിലവാകുന്ന തുക.

ജില്ലയിലെ 72 ഭിന്നശേഷികാരാണ് പദ്ധതിയിലുള്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ (ബുധന്‍) 24 ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതു കൂടാതെ രണ്ടു ഘട്ടങ്ങളിലായി 29 ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തിരുന്നു. കണ്ണൂര്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ ലഭ്യമാക്കിയത്. വിതരണം ചെയ്യാന്‍ ബാക്കിയുള്ള 19 ട്രൈ സ്‌കൂട്ടറുകള്‍ കെല്‍ട്രോണ്‍ ലഭ്യമാക്കുന്നതിനനുസരിച്ച് വിതരണം ചെയ്യും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ചൂണ്ടല്‍, ഷീന പറയങ്ങാട്ടില്‍, ഷീല അജയഘോഷ്, മായ ടീച്ചര്‍, ജലീല്‍ ആദൂര്‍, വി.എന്‍ സുര്‍ജിത്, സാബിറ, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍ ഖാദര്‍, ജില്ലാ സാമൂഹ്യക നീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, കെല്‍ട്രോണ്‍ പ്രതിനിധി ഷിറാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!