Channel 17

live

channel17 live

ഭിന്നശേഷിക്കാര്‍ക്ക് ‘പ്രഭ’ പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പ്രഭ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ.ആര്‍. എന്‍.അന്‍സര്‍ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി മുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്കുള്ള ഡയപ്പറുകള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് കൊടുങ്ങല്ലൂര്‍, മാള ക്ലസ്റ്ററുകളുടെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.

തൃശൂര്‍ മാര്‍ത്തോമാ ഗേള്‍സ് എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് ജില്ലാകണ്‍വീനര്‍ എം.വി. പ്രതീഷ് അധ്യക്ഷനായി. യോഗത്തില്‍ 2022-23 വര്‍ഷത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കെ എ ലിഷ, സി ഒ ജോയ് എന്നിവരെ ആദരിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ വി.എം. കരീം, എസ്.എസ്.കെ. പ്രതിനിധി ഒല്ലൂക്കര ബി.പി.സി സുനില്‍ ജോണ്‍ മാത്യു, പി.എ.സിമാരായ ജി. റസ്സല്‍, ഇ.ആര്‍ രേഖ, ലിന്റോ വടക്കന്‍, ആര്‍. ശാലിനി, എ.എ. തോമസ്, കെ.ആര്‍. ദേവദാസ്, സൂര്യതേജസ്, ഇ എസ് ശ്രീകല, സുഭാഷ് മാത്യു എന്നിവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!