Channel 17

live

channel17 live

മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായപള്ളിയുടെ 150 -ാം വാർഷികവും വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും നേർച്ച സദ്യയും നവംബർ 4 5 6 തിയതികളിലായി ആഘോഷിക്കുന്നു

ഈ ദേവാലയം പണിയുന്നതിന് മുമ്പ് ഇവിടത്തെ പഴമക്കാർ അങ്കമാലി അകപറമ്പ് ദേവാലയങ്ങളിലാണ് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റി വന്നിരുന്നത്. 1871-ൽ പള്ളി നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.1872-ൽ അന്നത്തെ തിരുവിതാംകൂർ സ്റ്റേറ്റിലെ ആലങ്ങാട്ടു താലൂക്കിൽ നിന്നും പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം നെടുന്തള്ളിൽ ശ്രി ഇട്ടിയച്ചൻ വർക്കിയുടെ പേരിൽ പതിച്ചു കിട്ടി. തുടർന്ന് 1873 ഫെബ്രുവരി 15 ാം തീയതി പരി. യാക്കോബ് ദ്വിതിയൻ പാത്രിയർക്കീസ് ബാവയാൽ വാഴിച്ചയക്കപ്പെട്ട അഭിവന്ദ്യ പുലിക്കോട്ടിൽ യൗസേഫ് മാർ ദിവന്നാസിയോസ് തിരുമനസ്സ്കൊണ്ട് ഈ ദേവാലയത്തിന്റെ കല്ലിടൽ ശുശ്രൂഷ നടത്തി. തുടർന്ന് വാഴ്ത്തപ്പെട്ട രജത പേടകം ഒരു ശിലാപേടകത്തിലാക്കി വി. ത്രോണോസിൽ സ്ഥാപിക്കുകയും ആദ്യ കുർബാന അനുഷ്ഠിക്കുകയും ചെയ്തു.

തുടർന്ന് ഈഇടവകയിലെ നെടുന്തള്ളിൽ ബ. ഇട്ടിയച്ചൻ കത്തനാരെ പള്ളി വികാരിയായി നിയമിച്ചു. ബഹു. അച്ചൻ ആയുഷ്ക്കാലം മുഴുവൻ ഈ പള്ളി വികാരിയായിരുന്നു. 1401-ൽ സ്ഥാപിക്കപ്പെട്ട മാർസ്ലീവാ കത്തോലിക്ക പള്ളിയ്ക്ക് പുറമേ ഈ ദേശത്തിന്റെ പരിധിയിൽ സ്ഥാപിക്കപ്പെട്ട പുതിയ പള്ളി എന്ന നിലയിൽ ഈ ദേവാലയം പുത്തൻപള്ളി എന്ന പേരിൽ അറിയപ്പെടുന്നു. 1982-ൽ ഈ ദേവാലയത്തിൽ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാതിയർക്കീസ് ബാവ തിരുമനസ്സ് കൊണ്ട് ഫെബ്രുവരി മാസം 7-ാം തിയതി സന്ദർശനം നടത്തി. 2006-ൽ ഈ ദേവാലയത്തിൽ പരിശുദ്ധനായ ഏല്യാസ് തൃതിയൻ ബാവയുടെ തിരുശേഷിപ്പ് ശ്രേഷ്o കാതോലിക്ക ഡോ. ആബൂൻമാർ ബസ്സേലിയോസ് തോമസ്പ്രഥമൻ ബാവ തിരുമനസ്സു കൊണ്ട് സ്ഥാപിച്ചിട്ടുള്ളതാണ്. 1973-ൽ ഈ ദേവാലയത്തിന്റെ 100ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 2009-ൽ ഈ പള്ളിയുടെ വി. മൂറോൻ കൂദാശ നടത്തപ്പെട്ടു. പള്ളിയുടെ പടിഞ്ഞാറെ അങ്ങാടിയിൽ വി. തോമാസ് സ്ലീഹയുടെ നാമത്തിലും തെക്ക് ഭാഗത്തായി പ. ഏല്യാസ് തൃതിയൻ ബാവയുടെ നാമത്തിലും ചന്ദ്രപ്പുര ജംഗ്ഷനിൽ മർത്തശ്മുനി അമ്മയുടേയും 7 മക്കളുടേയും നാമത്തിൽ കുരിശുംതൊട്ടികൾ സ്ഥാപിച്ചിട്ടുള്ളതാണ്.ഈ ഇടവകയിൽ നിന്നും തവളപ്പാറയിലും തോട്ടകത്തും നടുവട്ടം കിഴക്കേകര ഭാഗത്തും പള്ളികൾ സ്ഥാപിച്ച് ഈ ഇടവകയിൽ നിന്നും പിരിഞ്ഞു പോയിട്ടുള്ളതാണ്. നടുവട്ടം ,കടുകുളങ്ങര ,പുല്ലാനി, തുറവൂർ എന്നിവടങ്ങളിൽ ചാപ്പലുകൾ ഉണ്ട്.

മഞ്ഞപ്ര ,തുറവൂർ, അയ്യസുഴ, മലയാറ്റൂർ- നീലീശ്വരം എന്നിപഞ്ചായത്തുകളിലായി ഉദ്ദേശ്യം 450 ഓളം വീട്ടുകാർ ഈ ദേവാലയത്തിൽ ഇടവകക്കാരായി ഉണ്ട് പള്ളിയുടെ കീഴിൽ സണ്ടേസ്കൂളും വനിതസമാജവും യൂത്ത്അസോസിയേഷനും കുടുംബയൂണിറ്റുകളും ഗായക സംഘവും ഉള്ളതാണ്.ഇപ്പോൾ ഈ പള്ളിയുടെ വികാരിയായി ഫാ. വർഗ്ഗീസ് തൈപ്പറമ്പിൽ സേവനം അനുഷ്ഠിക്കുന്നു. ട്രസ്റ്റിമാരായി സഭാമാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ സണ്ണി പൈനാടത്തും ജേക്കബ് ഐക്യനാടനും സെക്രട്ടറിയായി അഡ്വ. ഏ.വി സൈമണും പ്രവർത്തിച്ചുവരുന്നു.ജൂബിലി ആഘോഷങ്ങളുടെ സമാപനം 2023 നവംബർ 5 മണിക്ക് പള്ളി അങ്കണത്തിൽ വച്ച് നടത്തപെടുന്നു’ഇടവക മെത്രാപോലിത്ത ഡോ’ എബ്രാഹം മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിക്കും’ പള്ളിയിൽ നിന്നും സൗജന്യമായി പണിതു നൽകുന്ന വീടിന്റെ താക്കോൽ ദാനം മെത്രാപോലിത്തൻ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപോലീത്ത നിർവഹിക്കും. വിവാഹസഹായവിതരണം അഭിവന്ദ്യ ഡോ. ഏല്യാസ് മാർ’ അത്താനാസിയോസ് നിർവഹിക്കും വിദ്യാഭ്യാസ അവാർഡുകൾ ബെന്നി ബഹന്നാൻ M P നിർവഹിക്കും.

സുവനീർപ്രകാശനം റോജി എം ജോൺ നിർവഹിക്കും.കോറുയോ പട്ടം സ്വീകരിച്ചിട്ട് 40 വർഷങ്ങളും കശ്ശീശ സ്ഥാനത്ത് 28 വർഷങ്ങളും പൂർത്തിയാക്കുകയും ഇപ്പോൾ ഭദ്രാസന കൗൺസിൽ അംഗവുമായ റവ. ഫാദർ തങ്കച്ചൻ അരിക്കലിനേയും
സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പള്ളിയുടെ ട്രസ്റ്റി സണ്ണി പൈനാടത്തിനേയും ആദരിക്കുന്നു.നവംബർ 4- ന് 5 മണിക്ക് അഭിവന്ദ്യ പിതാക്കൻമാരെ സ്വീകരിച്ച് ചന്ദ്രപ്പുരയിൽ നിന്നും പുത്തൻപള്ളിയിലേക്ക് രഥത്തിൽ ആനയിച്ച് കൊണ്ടു വരുന്നു.വികാരി ഫാ. വർഗ്ഗീസ് തൈപ്പറമ്പിൽ സ്വാഗതം ആശംസിക്കുന്നയോഗത്തിൽ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൽസലകുമാരി വേണു ,അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.യു ജോമോൻ ,തുറവുർഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ജോയി തുറവുർഗ്രാമപഞ്ചായത്ത് മലയാറ്റൂർ_ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിൽസൺ കോയിക്കര ,വന്ദ്യ വർഗ്ഗീസ് അരിക്കൽ കോർഎപ്പിസ്കോപ്പ, റവ. ഫാ. പൗലോസ് അറയ്ക്കപറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത സുനിൽ ഗ്രാമപഞ്ചായത്ത് അംഗം അശോക് കുമാർ ,പള്ളി ട്രസ്റ്റി ജേക്കബ്ബ് ഐക്യനാടൻ ,നോബി കുഞ്ഞപ്പൻഎന്നിവർ പങ്കെടുക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!