Channel 17

live

channel17 live

മണലൂർ നിയോജക മണ്ഡലത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു

മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും കോൾപടവ് കർഷക സമിതികളും ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായാണ് പ്രാദേശികമായി കർഷക ദിനാചരണം സംഘടിപ്പിച്ചത്. എല്ലാ പഞ്ചായത്തുകളിലും നടന്ന ദിനാചരണത്തിൽ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു. കാർഷിക സെമിനാറുകൾ, കർഷക സംരംഭങ്ങളുടെ പ്രദർശനം, കാർഷിക ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു.

അരിമ്പൂർ, മണലൂർ, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ്, എളവള്ളി, ചൂണ്ടൽ എന്നീ ഗ്രാമപഞ്ചായത്തുകളിലായി സംഘടിപ്പിച്ച ദിനാചരണ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റു ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, കർഷകസമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്ഷീര സഹകരണ സംഘ പ്രതിനിധികൾ, കർഷകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!