മണ്ണിനെയും മണ്ണ് സംരക്ഷണത്തയും കുറിച്ച് മണ്ണ് പര്യവേക്ഷണത്തെ പറ്റിയും കൂടുതൽ അറിവുകൾ പകരുന്നതാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണ്ണ് പര്യവേക്ഷണ , മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ.കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന എട്ട് തരം മണ്ണിനങ്ങളെ സാമ്പിളുകളിലൂടെ കണ്ടറിയാനുള്ള അവസരം സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്ക് മണ്ണിനെപ്പറ്റി പഠിച്ച പല കാര്യങ്ങളും കണ്ട് മനസ്സിലാക്കി പുതിയ അറിവുകൾ നേടാനും സഹായിക്കുന്നതാണ് സ്റ്റാൾ. ജില്ലയിൽ പൊതുവായി കണ്ടു വരുന്ന പലതരം മണ്ണിനങ്ങളെ മനസിലാക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണ്ണിന്റെ ഘടന കണ്ട് മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിൽ വിവിധ പാളികൾ അടയാളപ്പെടുത്തിയ സാമ്പിളുകളുടെ പ്രദർശനം സ്റ്റാളിനെ ആകർഷമാക്കുന്ന മറ്റൊരു ഘടകമാണ്. മണ്ണ് സംരക്ഷിക്കാനുള്ള വിവിധ വഴികൾ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പ്രദർശനവും സ്റ്റാളിനെ വേറിട്ടതാക്കുന്നു. നമ്മുടെ പരിസരത്തെ മണ്ണിന്റെ പ്രത്യേകത അറിയാനും ഘടന മനസിലാക്കാനും ഒറ്റ ക്ലിക്കിലൂടെ സാധ്യമാക്കുന്ന ‘മാം’ അപ്പിന്റെ ക്യൂ ആർ കോഡ് സ്റ്റാളിൽ ലഭ്യമാണ്.
മണ്ണിനെ അറിയാം മണ്ണ് സംരക്ഷിക്കാം
