മാള ഗ്രാമപഞ്ചായത്ത് കെ. എ തോമസ് മാസ്റ്റര്‍ സ്മാരക ഗ്രന്ഥശാലയുടെയും സി കെ കൃഷ്ണന്‍ മാസ്റ്റ൪ സ്മാരക റീഡിംഗ് റൂമിന്റെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റഭാഗമായി മാള പഞ്ചായത്തിലെ സ്കൂള്‍ – കോളേജ് വിദ്യാർത്ഥികൾക്കായി കവിത പാരായണം, കഥാസ്വാദനം, പെയിന്റിംഗ്, ക്വിസ്സ്, കഥ രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. വാർഡ് മെമ്പ൪ കെ.വി.രഘു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി രവീന്ദ്രന്‍, മെമ്പര്‍ മാരായ ഉഷ ബാലന്‍, സാബു പോൾ എടാട്ടുകാരന്‍ എന്നിവര്‍ സംസാരിച്ചു.തുടർന്ന് നടന്ന മാളവി സാഹിത്യ കൂട്ടായ്മയുടെ കവിയരങ്ങില്‍ ലളിത , കെ.സി വര്ഗ്ഗീസ്, മോഹൻ മച്ചാട്ട്, അനിത ജയരാജ്, എസ്. സോമസുന്ദരം, വിയോ വർഗീസ്, ഡോളി മാരേക്കാട്, എം സി പോൾ, എന്നിവർ പങ്കെടുത്തു. ലൈബ്രേറിയന്‍ അനീഷ പി.വി നന്ദി പറഞ്ഞു.
മത്സരങ്ങള്‍ സംഘടിപ്പിച്ചു
