നിലവില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. 130 കർഷകരാണ് പദ്ധതിയുടെ ഭാഗമായിരുക്കുന്നത്. ആകെ 11.54 വിസ്തീര്‍ണമുള്ള 130 കുളങ്ങളിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 73,750 കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
നിലവില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. 130 കർഷകരാണ് പദ്ധതിയുടെ ഭാഗമായിരുക്കുന്നത്. ആകെ 11.54 വിസ്തീര്‍ണമുള്ള 130 കുളങ്ങളിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വാര്‍ഡ് മെമ്പര്‍ രേഷ്മ സജീഷ്, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പ്രദീപ്, മത്സ്യകര്‍ഷകര്‍ തുടങ്ങിയവർ പങ്കെടുത്തു.