ഇരിങ്ങാലക്കുട : 08.08.2025 തിയ്യതി രാത്രി 10.15 മണിക്ക് ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശി അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷ് 39 വയസ്സ് എന്നയാളെ കനാൽ ബേസിലുള്ള വീടിന് മുന്നിൽ വെച്ച് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ തടഞ്ഞ് നിർത്തി കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശി അരിക്കാട്ടുപറമ്പിൽ വീട്ടിൽ സന്ദീപ് 45 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഹിരേഷിന്റെ അമ്മയുടെ ബന്ധുവാണ് സന്ദീപ്. സംഭവത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന ഹിരേഷിനെ പോലീസ് ചെന്നാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ്, ജി.എ.എസ്.ഐ മാരായ ഷാബു, ഗോപകുമാർ, ജി.എസ്.സി.പി.ഒ മാരായ മുരുകദാസ്, ദേവേഷ്, സവീഷ്, ദിനുലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.