Channel 17

live

channel17 live

മദ്യലഹരിയിൽ സെക്യൂരിറ്റിക്കാരനെതിരെ അതിക്രമം , സ്റ്റേഷൻ റൗഡി റിമാന്റിലേക്ക്…

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തുണിക്കടയിലെ സെക്യൂരിറ്റി ജോലി ചെയ്യുന്ന എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീശനെ ( 54വയസ്സ്) സ്റ്റേഷൻ റൗഡിയായ എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടിൽ ജോബ് ( 45 വയസ്സ് ) മദ്യ ലഹരിയിൽ കമ്പി വടി ഉപയോഗിച്ച് ഗുരുതരമായി ആക്രമിച്ച കാര്യത്തിന് ജോബിനെ കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു.

ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനെ തുടർന്നാണ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയിൽ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്.

ജോബ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2008 ൽ ഒരു കൊലപാതകകേസും 2009, 2019, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും അടക്കം 11 ക്രിമിനൽ കേസിലെ പ്രതിയാണ്

കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ.കെ.ജി , ബാബു, സെബി , എഎസ് ഐ സുമേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫിസർ ​ഗിരീഷ്, സിവിൽ പോലിസ് ഓഫിസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!