ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃതി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കുമാരി ശ്രീഷ്‌മ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ വെച്ച് പുരസ്‌കാരം നൽകി ആദരിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്ജ്, റബ്ബർ ബോർഡ് വൈസ് ചെയർമാൻ.കെ.എ. ഉണ്ണികൃഷ്ണൻ, ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ചാലക്കുടി പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ, ചാലക്കുടി ടൗൺ ഇമാം ഹാജി ഹുസൈൻ ബാഖവി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ബിനു മഞ്ഞളി, പ്രസ് ഫോറം മുൻ പ്രസിഡൻ്റ് കെ.എൻ.വേണു, രക്ഷാധികാരി ഷാലിമുരിങ്ങൂർ, എന്നിവർ സംസാരിച്ചു.പ്രസ് ഫോറം ട്രഷറർ വിത്സൻ മേച്ചേരി സ്വാഗതവും, സെക്രട്ടറി റോസ് മോൾഡോണി നന്ദിയും പറഞ്ഞു. മധു സ്മൃതിയുടെ ഭാഗമായി പ്രസ് ഫോറത്തിൽ പുഷ്പാർച്ചനയും, കൊരട്ടി പാഥേയത്തിൽ പൊതിച്ചോറ് സമർപ്പണവും നടത്തി.
‘മധുസ്മൃതി’ സംഘടിപ്പിച്ചു
