ചാലക്കുടി പ്രസ് ഫോറം മധു സമ്പാളൂര്‍ അനുസ്മരണം ഒരുക്കി. പ്രസ് ഫോറം ഹാളില്‍ നടത്തിയ ‘മധുസ്മൃതി’ രക്ഷാധികാരി അഡ്വ. എന്‍.ആര്‍. സരിത ഉദ്ഘാടനം ചെയ്തു.
ചാലക്കുടി പ്രസ് ഫോറം മധു സമ്പാളൂര്‍ അനുസ്മരണം ഒരുക്കി. പ്രസ് ഫോറം ഹാളില്‍ നടത്തിയ ‘മധുസ്മൃതി’ രക്ഷാധികാരി അഡ്വ. എന്‍.ആര്‍. സരിത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ലാലുമോന്‍ ചാലക്കുടി, കെ.എന്‍. വേണു, മധു ചിറയ്ക്കല്‍, വൈസ് പ്രസിഡന്റ് ഹരിപ്രസാദ് അരവിന്ദന്‍, ജോയിന്റ് സെക്രട്ടറിമാരായ റോസ്മോള്‍ ലാലു, കെ.ബി. ബിനേഷ്, ഓഡിറ്റര്‍ വിബിന്‍ സമ്പാളൂര്‍, മുന്‍ വൈസ് പ്രസിഡന്റുമാരായ ഭരിത പ്രതാപ്, അനൂപ് പള്ളത്തേരി, മുന്‍ ട്രഷറര്‍ അഡ്വ. സഞ്ജയന്‍ പറമ്പിക്കാട്ടില്‍, മുന്‍ ജോയിന്റ് സെക്രട്ടറി ആഷിന്‍ പോള്‍, എം.എസ്. സദാനന്ദന്‍, സിജോ ചാതേലി, ഒ.എ. അരുണ്‍ബാബു, ഡിനോ കൈനാടത്ത്, വിത്സന്‍ മേച്ചേരി, ജെ. ജെക്സ്, ശ്രീദേവി കയമ്പത്ത്, ജിനു മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കൊരട്ടി പാഥേയത്തില്‍ പ്രവര്‍ത്തകരും മധുവിന്റെ കുടുംബാംഗങ്ങളും ഭക്ഷണപ്പൊതി സമര്‍പ്പിച്ചു. മധു സ്മൃതിയുടെ ഭാഗമായി പനമ്പിള്ളി സ്മാരക ഗവ. കോളജില്‍ നടന്ന മാധ്യമ സെമിനാറും അനുസ്മരണവും ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡറും ജനം ടിവി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് മധു ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കാലക്കറ്റ് സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍, പനമ്പിള്ളി കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷിന്റോ എം. കുര്യാക്കോസ്, ശ്രീദേവി കയമ്പത്ത്, കോളജ് വിദ്യാര്‍ഥി പ്രതിനിധി ഷംസീന എന്നിവര്‍ പ്രസംഗിച്ചു.