Channel 17

live

channel17 live

മനക്കൊടിയിൽ വച്ച് യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരങ്ങൾ റിമാൻഡിലേക്ക്

  • അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  ഇക്കഴിഞ്ഞ ഫെബ്രുവരി 28-ാം  തീയതി രാവിലെ 09.15 മണിയോടെ സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശിയായ  പള്ളിപ്പുറത്ത്കാരൻ വീട്ടിൽ അഷയ് 25 വയസ് എന്നയാളെ മനക്കൊടി കുന്ന് സെന്ററിൽ വെച്ച്  തുറിച്ചു നോക്കിയതിലുള്ള വിരോധത്താൽ ഇപ്പോൾ മനക്കൊടിയിൽ താമസിക്കുന്ന പാന്തോടുള്ള പള്ളിയിൽ വീട്ടിൽ പ്രത്യുഷ്  , കിരൺ   
എന്നിവർ ചേർന്ന്   കൈ കൊണ്ട് മുഖത്ത് ഇടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും നെഞ്ചിലിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കാര്യത്തിന് പ്രത്യുഷ് 26 വയസ്സ് , കിരൺ 20 വയസ്സ്,  എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രത്യുഷിൻ്റെ പേരിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2016 ൽ ഒരു കവർച്ചക്കേസും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2020 ൽ രണ്ട് വധശ്രമക്കേസും, 2022 ൽ ഒരു കവർച്ച കേസും, 2024 ൽ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസുമുണ്ട്...

കിരണിൻ്റെ പേരിൽ 2022 ൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും 2021 ൽ മറ്റൊരു അടിപിടി കേസും ഉണ്ട്

അന്തിക്കാട് പോലീസ് സ്റ്റേഷൻ  സബ്ബ് ഇൻസ്പെക്ടർ  സുബിൻ,  ജോസി,  പോലീസ് ഉദ്യോഗസ്ഥരായ   ശിവകുമാർ, ഫൈസൽ  എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!