മേലൂർ കല്ലുത്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രദീപേട്ടൻ്റെ കട ചെറിയ ഒരു ഹോട്ടൽ ,കാലത്ത് കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും മിതമായ നിരക്കിൽ വിൽപ്പന നടത്തുന്ന ഒരു കുഞ്ഞുകട ഇത് നടത്തുന്നത് കുറുപ്പംദേശത്തുള്ള ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ് ഇദ്ധേഹം ഈ കടയിലെ ഒരു ദിവസത്തെ വരുമാനവും ആ കടയിലെ 3 ജോലിക്കാരുടെ ഒരു ദിവസത്തെ വേതനവും ചേർത്ത് പതിനായിരത്തി ഒരുന്നൂറ്റിഇരുപത് രൂപ(10120) വയനാടിലെ ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിധാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഈ കടയിൽ നിന്നുള്ള ചെറിയ വരുമാനമാണ് ജീവിതമാർഗ്ഗം അത് കിട്ടിയിട്ട് വേണം ആ തൊഴിലാളികൾക്ക് അവരുടെ കുടുംമ്പം പുലർത്താൻ എന്നിരുന്നാലും തൻ്റെ ഒരു ദിവസത്തെ വേതനം കഷ്ടത അനുഭ്ദവിക്കുന്ന വർക്കായി നൽകാൻ തീരുമാനിച്ച പ്രദീപ് ചേട്ടനും തൊഴിലാളികൾക്കും ബിഗ്സലൂട്ട് കട ചെറുതാണെങ്കിലും നിങ്ങളുടെ മനസ് ഇമ്മണി വലുതാണപ്പ ദുരിതാശ്വാസ നിധിയിലേക്കുള്ളതുക മേലുർപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.എം.എസ്സു നിത ഏറ്റുവാങ്ങി വൈസ് പ്രസിഡൻ്റ് പോളിപുളിക്കൻ പഞ്ചായത്ത് സ്റ്റാഫ് ഗൗതംകൃഷ്ണ എന്നിവർപങ്കെടുത്തു.
മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും
