Channel 17

live

channel17 live

മയക്കുമരുന്നുകൾക്കെതിരെ പൂപ്പത്തി ഗ്രാമം ഒന്നിക്കുന്നു

രാസലഹരിയടക്കo മനുഷ്യനെ മൃഗമാക്കുന്ന മാരക മയക്കുമരുന്നുകൾക്കെതിരെ പൂപ്പത്തി ഗ്രാമം ഒന്നിക്കുന്നു. ലഹരി വസ്തുക്കൾ പല ഗ്രാമാന്തരങ്ങളിൽ പോലും വ്യപകമായി പടരുന്ന സാഹചര്യത്തിലാണ് ഈ വിപത്തിനെ ഒറ്റകെട്ടായി ചെറുത്തു തോല്പിക്കാൻ നാട്ടുകാർ ഒരുങ്ങുന്നത്. കുഞ്ഞുങ്ങളെയും യുവാക്കളെയും അടക്കം മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും സംബന്ധിച്ച് വളരെ നേരത്തേ ആശങ്കപ്പെടുകയും പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്ത പ്രദേശമാണ് പൂപ്പത്തി. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിനായി വിമുക്തി പൂപ്പത്തി എന്ന പേരിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ആ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിൽ, പ്രതിരോധ – ബോധവൽക്ക പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. സമൂഹത്തെയാകെ തകർക്കുന്ന ലഹരിക്കെക്കതിരെ ജനകീയ കൂട്ടായ്മയും ബദലും ഒരുക്കുകയെന്ന ലക്ഷ്യം മുൻ നിർത്തി രൂപീകരിക്കപ്പെട്ട വിമുക്തി പൂപ്പത്തിയുടെ ആഭിമുഖ്യത്തിൽ ,വിമുക്തി സരസ്വതി വിദ്യാലയത്തിൻ്റെ സഹകരണത്തോടെ,ജനകീയ ലഹരി വിരുദ്ധ കൺവെൻഷൻ 2025 മാർച്ച് 30 ന് ഉച്ചക്ക് 2 മണിക്ക് പൂപ്പത്തി സരസ്വതി വിദ്യാലയാങ്കണത്തിൽ ചേരുo. വിമുക്തി ചെയർമാൻ എം ബി സുരേഷ് അധ്യക്ഷത വഹിക്കുന്ന കൺവെൻഷൻ പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്യും . മാള അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിനോയ് പി.ബി, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സി പി ഷാജി, വിമുക്തി റിസോഴ്‌സ് പേഴ്സൺ പി.എം ജദീർ എന്നിവർ ക്ലാസുകൾ നയിക്കുന്നു. തുടർന്ന് ലഹരി വരുദ്ധ റാലി നടക്കും. പഞ്ചായത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് പൂപ്പത്തിയിൽ മനുഷ്യ ചങ്ങല തീർക്കുന്നുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!