Channel 17

live

channel17 live

മയിൽപീലി 2024; വയോജന സംഗമം നടത്തി

പാറളം ഗ്രാമ പഞ്ചായത്തിൽ വയോജന സംഗമം “മയിൽപീലി 2024” സംഘടിപ്പിച്ചു. സംഗമത്തിൽ വയോജനങ്ങളുടെ നേതൃത്വത്തിൽ സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, സംഘഗാനം, പ്രച്ഛന്ന വേഷം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

പാറളം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയോജന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ആശ മാത്യൂസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. പ്രമോദ്, ജെയിംസ് മാസ്റ്റർ, വിദ്യ നന്ദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനിത മണി, റോസ്ലി ജോയ്, വാർഡ് മെമ്പർമാരായ മിനി വിജയൻ, സ്മിനു മുകേഷ്, സിബി സുരേഷ്, പി.കെ ലിജീവ്, അനിത പ്രസന്നൻ, പഞ്ചായത്ത് സെക്രട്ടറി പി. സത്യൻ, ഐസിഡിഎസ് സൂപ്പർവൈസർ സൂര്യ മോൾ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!