കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി അരുൺ എന്നയാളാണ് മരിച്ചത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നുവെന്ന് പറയുന്നു. ആശുപത്രിയിലേക്ക് പിന്നാലെ എത്താമെന്ന് പറഞ്ഞ് സംഘം കടന്നു കളയുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ആള് മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചനിലയിൽ കണ്ടെത്തി
