ഇരിങ്ങാലക്കുട : മലയാളത്തിന്റെ ബഹുമുഖ അഭിനയ പ്രതിഭ ഇന്നസെന്റ് വിട പറഞ്ഞിട്ട് ഒരു വർഷം ഇന്നേക്ക് തികയുന്നു.ഇപ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നതിനാണ് മലയാളികൾക്ക് ഇഷ്ടം. അതെ അദ്ദേഹം ഇപ്പോഴും പല വിധ രൂപങ്ങളിൽ നമ്മോടൊപ്പം ജീവിക്കുന്നു. അച്ഛനായി മകനായി അമ്മാവനായി ഡോക്ടർ ആയി വക്കീലായി അങ്ങനെ അങ്ങനെ എണ്ണിയാളോടുങ്ങാത്ത വേഷങ്ങളിലൂടെ നമ്മെ രസിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം ജീവിക്കുകയാണ്.നമ്മൾ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹം. അഭിനയം മാത്രമല്ല തനിക്ക് നന്നായി സംസാരിക്കാനും എഴുതാനും സാമൂഹ്യ പ്രവർത്തകനാകാനും സാധിക്കുമെന്ന് നമ്മളെ കാണിച്ചാണ് അദ്ദേഹം മടങ്ങിയത്. അദേഹത്തിന്റെ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിലൂടെ താൻ അനുഭവിച്ച രോഗ പീഡയുടെ തീവ്രത എങ്ങിനെ കുറച്ചു എന്നും എങ്ങിനെ നമുക്ക് ഇത്തരം പ്രതികൂല സാഹചര്യത്തെ നേരിടാമെന്നും അദ്ദേഹം കാണിച്ചു തന്നു. ഇനിയും ഒരുപാട് കാലം നമ്മുടെയെല്ലാം മനസ്സിൽ അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ തിങ്ങി നിറഞ്ഞു നിൽക്കും വിധം,എന്നും ഓർമിക്കും വിധം ജീവിച്ചാണ് അദ്ദേഹം മടങ്ങിയത്. ഹാ…. ഇനിയെന്ത് വേണം ഒരു മനുഷ്യയാസിന്……. അദേഹത്തിന്റെ സ്മരണയ്ക്ക് മുൻപിൽ പ്രണാമം.
മലയാള ചലച്ചിത്ര ലോകത്തെ ബഹുമുഖ അഭിനയ പ്രതിഭ ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു
