കവിതാലാപന മത്സര വിജയികള്‍ക്കായുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു.
മലയാള ദിനം-ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ കവിതാലാപന മത്സര വിജയികള്‍ക്കായുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ആര്യന്‍ പ്രദീപ് (വിവേകോദയം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൃശ്ശൂര്‍) ഒന്നാം സ്ഥാനം. ശിവാനി ആര്‍. മേനോന്‍ (ക്രൈസ്റ്റ് വിദ്യാനികേതന്‍, ഇരിഞ്ഞാലക്കുട) രണ്ടാം സ്ഥാനം. എ.എം ജഗന്‍ ശ്യാംലാല്‍ (ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍, ഗുരുവായൂര്‍) മൂന്നാം സ്ഥാനവും സമ്മാനം ഏറ്റുവാങ്ങി.
സീനിയര്‍ വിഭാഗത്തില്‍ അദ്രിജ സിബി (ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂള്‍, തൃശ്ശൂര്‍), കെ.ആര്‍ അര്‍ത്ഥന (എസ് എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെന്ത്രാപ്പിന്നി), ജിത്ത് എസ്. കൃഷ്ണ (ക്രൈസ്റ്റ് വിദ്യാനികേതന്‍, ഇരിഞ്ഞാലക്കുട) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കെ.ബി കാര്‍ത്തിക് (സെന്റ് ആന്റണീസ് എച്ച് എസ് എസ്, പഴുവില്‍) രണ്ടാം സ്ഥാനത്തിന്റെയും, കെ.ബി ആദിത്യ (ഫീനിക്‌സ് പബ്ലിക് സ്‌കൂള്‍, കൊടുങ്ങല്ലൂര്‍) മൂന്നാം സ്ഥാനത്തിന്റെയും സമ്മാനം ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടൊ എടുത്തും ചേമ്പറില്‍ വിളിച്ച്് അഭിനന്ദിച്ചു തിരിച്ചയച്ചത്.