Channel 17

live

channel17 live

മലയോര പട്ടയം ഉടൻ വിതരണം ചെയ്യുക

ചാലക്കുടി: മലയോര പട്ടയം ഉടൻ വിതരണം ചെയ്യണമെന്ന് കേരള കർഷക സംഘം ചാലക്കുടി ഏരിയ കൺവെൻഷൻ ആവിശ്യപ്പെട്ടു. കൊരട്ടി സഹകരണ ബാങ്ക് ഹാളിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അഡ്വ. കെ.എ. ജോജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. ജോണി, ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്‌ണൻ, ടി.ജി. ശങ്കരനാരായണൻ, എ.എം. ഗോപി, സി.ഡി. പോൾസൺ, സിപിഐ (എം) ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, കെ പി തോമസ്, എൻ.ജി. സതീഷ് കുമാർ, പി.സി. ബിജു, ഹൈമാവതി ശിവൻ, പി.വി. ഷാജൻ മാസ്റ്റർ, എം.ജെ. ബെന്നി എന്നിവർ പ്രസംഗിച്ചു. ഉരുൾ പൊട്ടലിൽ തകർന്ന വയനാടിൻ്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏരിയ കൺവെൻഷൻ പ്രതിനിധികളിൽ നിന്നും സമാഹരിച്ച 63,470 രൂപ ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഏറ്റ് വാങ്ങി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!