Channel 17

live

channel17 live

മഴക്കാല ശുചീകരണ;ബോധവത്കരണ ക്യാമ്പെയിൻ നടത്തി

പുത്തൂർ ഗ്രാമപഞ്ചായത്തിന്റെയും, പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ മഴക്കാല ശുചീകരണ, ബോധവത്കരണ ക്യാമ്പെയിൻ സംഘടിപ്പിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജിത്ത് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബോധവത്കരണ സന്ദേശം നൽകി.

ശുചീകരണ തൊഴിലാളികൾക്കും, ഹരിത കർമസേനാഗംങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പരിസരവും, വഴിയരികുകളും വൃത്തിയാക്കി. ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു.

പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ബിന്ദു, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിഷ, പഞ്ചായത്ത് വി. ഇ.ഒ മാരായ സിബി, ഹീര, കുടുംബാരോഗ്യ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഹുൽ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@Channel17news.in-kerala

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!