കൊടുങ്ങലൂർ താലൂക്ക് സഭയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെയും ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെയും ആവശ്യകത ഉയർന്നു വന്നു. എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും മഴക്കാലം വരുന്നതിന് മുന്നേ ഓടകളിലേയും നീർച്ചാലുകളിലെയും തടസ്സങ്ങൾ നീക്കുവാൻ നിർദ്ദേശം നൽകി. റോഡിൽ അപകട ദീക്ഷണി നേരിടുന്ന ശീകരങ്ങൾ വെട്ടി നീക്കുവാനും സ്കൂൾ തുറക്കുന്നതിനോടൊപ്പം എല്ലാ ഹൈ സ്കൂൾ ഹയർ സെക്കന്ററി തലത്തിലും ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും പോലീസും എക്സൈസും കൂട്ടികളും അടങ്ങുന്ന ജാഗ്രത സമിതി രൂപീകരിക്കുവാനും തീരുമാനമായി,ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ടി എസ് ചന്ദ്രബാബു, ശോഭന രവി, സീനത്ത് ബഷീർ, തഹസിൽദാർ ജോസഫ് എം ജി തുടങ്ങിയവർ സംബന്ധിച്ചു.
മഴയെത്തും മുന്നേ ജാഗ്രത വേണം താലൂക്ക് സഭ
