രാവിലെ പതാക ഉയർത്തിയാരംഭിച്ച ഘോഷയാത്രയ്ക്ക് മഹല്‍ പ്രസിഡണ്ട് എ.എ.അഷ്റഫ് നേതൃത്വം നൽകി.
മാള മഹല്ല് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മാള മുഹിയിദ്ധീൻ ജുമാ മസ്ജിദ് നബി ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ പതാക ഉയർത്തിയാരംഭിച്ച ഘോഷയാത്രയ്ക്ക് മഹല്‍ പ്രസിഡണ്ട് എ.എ.അഷ്റഫ് നേതൃത്വം നൽകി. ഇമാം സുബൈർ മന്നാനി നബിദിന സന്ദേശം നൽകി. എ.എ.അബ്ദുൾ നാസ്സർ, സദർ മുസ്തഫാ സഹദി, ടി.പി. മുഹമ്മദ് മൗലവി, അബ്ദുൽ മുത്തലിബ് മൗലവി, മൻസൂർ ഖാസിം മൗലവി, അബ്ദുൽ മജീദ് മൗലവി, അബ്ബാസ് സഖാഫി, ഫൈസൽ റഹ്മാൻ മൗലവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മൗലൂദ് പാരായണം, അന്നദാനം, എന്നിവ നടന്നു.