Channel 17

live

channel17 live

മഹാത്മജിയുടെ ഓർമ്മദിനം രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്‌ എൻ എസ് എസ് വോളന്റിയേഴ്‌സ്

പുത്തൻചിറ : ഗാന്ധിജിയുടെ ഓർമ്മദിനമായ ജനുവരി 30 ന് ജീവദ്യൂതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്‌ പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളന്റീയേഴ്‌സ് മാതൃകയായി. തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിന്റെയും, എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് ഏകദേശം അറുപത്തിയഞ്ചോളം ദാതാക്കൾ രക്തദാനത്തിൽ പങ്കാളികളാകാൻ ക്യാമ്പിൽ എത്തി. ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം PTA പ്രസിഡന്റ്‌ ശ്രീ വി. കെ റാഫി നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പ ൾ ശ്രീ രെഞ്ചിൻ ജെ പ്ലാക്കൽ, വിഎച്ച് എസ് ഇ പ്രിൻസിപ്പൾ ശ്രീമതി ജയ്സി ആന്റണി, തൃശൂർ ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ശ്രീമതി വാരിദ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. രക്തദാന സർട്ടിഫിക്കറ്റ് ഡോ: വാരിദ എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്ക് കൈമാറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!