രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കാട്ടൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു.
ഇരിങ്ങാലക്കുട : രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ കാട്ടൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് അധ്യക്ഷത വഹിച്ചു. കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുരിയൻ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് മുഖ്യ പ്രഭാഷണം നടത്തി.
മുൻ ബ്ലോക്ക് പ്രസിഡണ്ടും ഡി സി സി സെക്രട്ടറിയുമായ കെ കെ ശോഭനൻ, കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ്, പൂമംഗലം മണ്ഡലം പ്രസിഡന്റ് രാജേഷ്, പടിയൂർ മണ്ഡലം പ്രസിഡന്റ് ഹരിദാസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി രജ്ഞിനി സ്വാഗതവും, ബ്ലോക്ക് ജനറൽ സെക്രട്ടറി ഖദീജ മുംതാസ് നന്ദിയും പറഞ്ഞു.