പുത്തൻ ചിറ: കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ഇന്ന് രാവിലെ 10 ന് മങ്കിടി ജംഗ്ഷനിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈല പ്രകാശൻ അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ: ഒ.ജെ ജെനിഷ് ഉദ്ഘാടനം ചെയ്തു. അഡ്വ ജെബി മേത്തർ.എക്സ് എം പി രമ്യ ഹരിദാസ്, മായ രാമചന്ദ്രൻ, ടി നിർമല വാസന്തി സുബ്രമണ്യൻ, ജിസ്മി സോണി , ടി.എം. നാസാർ അഡ്വ: മുഹയുദ്ദിൻ , മണ്ഡലം പ്രസിഡണ്ട് വി.എ. നദീർ എന്നിവർ പ്രസംഗിച്ചു.
മഹിളാ സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം നൽകി
