മാക്കാൻ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ : മേത്തല കയർ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടിൽ മാക്കാൻ രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് (47) എന്നയാളും സുഹൃത്തും 05/05/2025 തിയ്യതി കാറിൽ സഞ്ചരിക്കവെ രാത്രി 07.15 മണിക്ക് പടാക്കുളം സിഗ്നൽ ജംഗ്ഷന് സമീപം വെച്ച് കാറിൽ വന്ന് വട്ടം വെച്ച് തടഞ്ഞ് നിർത്തി രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും 14 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും 21000/- (ഇരുപത്തിയൊന്നായിരം) രൂപയും കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് രാജേഷിന്റെ പരാതിയിൽ 07-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ മേത്തല കണ്ടംകുളം സ്വദേശി കൊള്ളിത്തറ വീട്ടിൽ ഷാനു എന്നറിയപ്പെടുന്ന ഷാനവാസ് 43 വയസ്, മേത്തല അഞ്ചപ്പാലം സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ വിജേഷ് 42 വയസ്, മേത്തല സ്വദേശിയും ഇപ്പോൾ മാള നെയ്തുക്കുടുയിൽ താമസിക്കുന്ന നെല്ലിപറമ്പിൽ വീട്ടിൽ ഫാസിൽ 35 വയസ്, മേത്തല അഞ്ചപ്പാലം സ്വദേശി അറക്കുളം വീട്ടിൽ ഹനീസ് 40 വയസ്, മേത്തല എടമുക്ക് സ്വദേശി പെരുമ്പിയിൽ വീട്ടിൽ മണ്ണെണ്ണ ഷാനു എന്നറിയപ്പെടുന്ന ഷാനവാസ് 41 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിയായ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള തൃശ്ശൂർ റേഞ്ച് DIG യുടെ ഉത്തരവ് പ്രകാരം 21/04/2025 തിയ്യതി മുതൽ തൃശൂർ റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആറ് മാസത്തേക്ക് വിലക്കിയിരുന്നതാണ്. ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് രാജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.
രാജേഷിന് കൊടുങ്ങല്ലൂർ, കൈപ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, അനധികൃത മണൽകടത്ത് , പൊതുമുതൽ നശിപ്പിക്കുക, വീടു കയറി ആക്രമണം, മുക്കു പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിനും മറ്റും 21 ക്രമിനൽ കേസുകളുണ്ട്.
കൊള്ളിക്കത്തറ ഷാനുവിന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ട് പോയി കവർച്ച നടത്തിയ കേസും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസുകളും, മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടറും ഷെഡും തീവെച്ച് കത്തിച്ച കേസുമുണ്ട് കൂടാതെ മുമ്പ് കാപ്പ നിയമപ്രകാരം നാടുകടത്തിയിട്ടുമുണ്ട്. കൊടുങ്ങല്ലൂര്‍, മാള പോലീസ് സ്റ്റേഷനുകളിലായി 2 വധശ്രമക്കേസും, ആശുപത്രി ജീവനക്കാരെ ആക്രമിച്ച് നാശനഷ്ടം വരുത്തിയതിനുള്ള കേസും, 4 അടിപിടിക്കേസും, 2 അനധികൃത മണൽ കടത്ത് കേസുകളുമുണ്ട്.
മണ്ണെണ്ണ ഷാനുവിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിൽ വശശ്രമം, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുക, അടിപിടി, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കുക, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹനം ഓടിക്കുക എന്നിങ്ങനെയുള്ള 20 ക്രമിനൽ കേസുകളുണ്ട്. ഫാസിലിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, ഒരു അടിപിടിക്കേസുമുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അരുൺ ബി.കെ യുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ സാലിം, സജിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, നിനൽ, ജിജോ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.