റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കെ.കെ സുരേന്ദ്രന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി ചടങ്ങില്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയന്‍, കൃഷി ഓഫീസര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മാടക്കത്തറ പഞ്ചായത്തിലെ കൃഷികളുടെ വളപ്രയോഗങ്ങളെക്കുറിച്ച് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോക്ടര്‍ പി.എസ് ജോണ്‍ ക്ലാസെടുത്തു. സൗരോര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസും കേരള അഗ്രികള്‍ യൂണിവേഴ്‌സിറ്റിയിലെ വെബ്‌സൈറ്റിനെക്കുറിച്ചും കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. കര്‍ഷകപ്രതിനിധിയായി മുകുന്ദന്‍ വരടിയാട്ടില്‍ ഭൂമിക്കൊരു ചരമഗീതം എന്ന കവിത അവതരിപ്പിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ട്രോഫിയും പൊന്നാടയും സമര്‍പ്പിച്ചു. മുന്‍ മാടക്കത്തറ കൃഷി ഓഫീസറും ഒല്ലൂക്കര ബ്ലോക്കിന്റെ മുന്‍കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന പി.സി സത്യാ വര്‍മ്മയെ കൃഷി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതില്‍ അനുമോദിച്ചു.