Channel 17

live

channel17 live

മാതൃകാ അധ്യാപകനെ കെ പി എസ് ടി എ അനുമോദിച്ചു

ചാലക്കുടി : വിരമിക്കുന്ന വർഷം കുട്ടികൾക്ക് പരിസ്ഥിതി പഠന മുറി സമ്മാനിച്ച പരിസ്ഥിതി പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ എസ് ദീപനെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല വാർഷിക സമ്മേളനം അനുമോദിച്ചു . പ്രസിഡണ്ട് എം ആർ ആംസൺ അധ്യക്ഷനായിരുന്നു . സമ്മേളനം സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാദനം ചെയ്തു.കെ എം ഷാജി ,പ്രവീൺ എം കുമാർ , സി ജെ ദാമു , ആന്റോ പി തട്ടിൽ , ബി ബിജൂ , കെ വി അജയകുമാർ , നിധിൻ ടോണി , ടി എസ് സുരേഷ് കുമാർ , വി ഇന്ദുജ , പി യു രാഹുൽ , എൻ പി രജനി എന്നിവർ പ്രസംഗിച്ചു .

ഈ വർഷത്തെ കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഭാരവാഹികളായി പ്രവീൺ എം കുമാർ ( പ്രസിഡണ്ട് ) എം ആർ ആംസൺ ( സെക്രട്ടറി ) നിധിൻ ടോണി സി ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!