Channel 17

live

channel17 live

മാതൃഭാഷാ സെമിനാർ നടന്നു

മലയാള ഐക്യവേദി പതിമൂന്നാം സംസ്ഥാന സമ്മേളനം കറുകുറ്റി അസ്സീസിയിൽ ജനുവരി 20, 21 തിയതികളിൽ നടക്കുന്നതിന്റെ അനുബന്ധ പരിപാടിയായി മാതൃഭാഷാ സെമിനാർ സംഘടിപ്പിച്ചു. മലയാള ഐക്യവേദിയും നടുമുറ്റം സാംസ്കാരിക വേദിയും ചാലക്കുടി മുനിസിപ്പൽ ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.
സെൻറ് ജോസഫ് കോളേജ് അധ്യാപിക വിദ്യ എം വി മോഡറേറ്ററായി ആരംഭിച്ച സെമിനാറിൽ ഡോ.എൻ അജയകുമാർ “നടുവം കവികളും മലയാളഭാഷയും “എന്ന വിഷയവും ഡോ.വത്സലൻ വാതുശ്ശേരി “വെൺമണി കവികളും മലയാള ഭാഷാ വികാസവും “എന്ന വിഷയവും അതരിപ്പിച്ച് സംസാരിച്ചു.കവിതാ രചനാ മത്സരത്തിൽമത്സരിച്ച് വിജയിച്ച വിദ്യാർത്ഥികൾക്ക് നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഉപഹാരങ്ങൾ വിതരണം ചെയ്തു.വർഡ് കൗൺസിലർ നിതാ പോൾ , മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗം പി.വി രമേശൻ ,നടുമുറ്റം സാംസ്കാരികവേദി പ്രസിഡന്റ് റ്റി.പി രാജൻ , സെക്രട്ടറി റ്റി . ജെ ആസാദ്, വിൽസൺ മേച്ചേരി തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!