നങ്ങ്യാർ കൂത്തിലെ കല്പലതിക പുറപ്പാടും അന്വാരംഭമായി മഥുരരാജധാനി വർണ്ണനയും അവതരിപ്പിച്ചു.
അമ്മന്നൂർ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ കുമാരി അക്ഷര ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂലൈ 7, 8 തീയ്യതികളിൽ അരങ്ങേറ്റം കുറിച്ചു. നങ്ങ്യാർ കൂത്തിലെ കല്പലതിക പുറപ്പാടും അന്വാരംഭമായി മഥുരരാജധാനി വർണ്ണനയും അവതരിപ്പിച്ചു. കൂടിയാട്ട കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ പുത്രിയാണ് അക്ഷര. അമ്മാവനായ സൂരജ് നമ്പ്യാരും കൂടിയാട്ട കലാകാരനാണ് സഹോദരി അതുല്ല്യയും ഗുരുകുലത്തിലെ കൂടിയാട്ട വിദ്യാർത്ഥിനിയാണ്. ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ അക്ഷര കഴിഞ്ഞ ആറുവർഷമായി അമ്മന്നൂർ ഗുരുകുലത്തിൽ കൂടിയാട്ടം അഭ്യസിക്കുന്നു. കൂടിയാട്ടത്തിൻ്റെ ചിട്ടയായ രീതിയിൽ രണ്ടു ദിവസമായി നടന്ന അരങ്ങേറ്റത്തിന് ഗുരുകുലത്തിലെ നാട്യ ഭൂമിയിൽ നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു.