ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കാറളം സ്വദേശിയിൽ നിന്ന് 13450000/- (ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ തൃശൂർ കടുപ്പശ്ശേരി അടമ്പുകുളം വീട്ടിൽ ആസ്റ്റൽ ഡേവിഡ് 27 വയസ് എന്നയാളെണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഇംഗ്ലീഷ് ദിന പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയെ ഷെയർ ട്രേഡിങ്ങിനായി B1 Gold Stock Invester Duscussion group എന്ന WhatApp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള https://www.fyers-privilage.com എന്ന ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയർ ട്രേഡിങ്ങ് നടത്തിച്ച് 2024 സെപ്തംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി കാറളം സ്വദേശിയുടെ ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളിൽ നിന്നുമായി പല തവണകളായിട്ടാണ് 13450000/- (ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്. ഈ പണത്തിലുൾപ്പെട്ട 900000/- (ഒൻപത് ലക്ഷം) രൂപ ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ ബാങ്കിലെ ബ്രാഞ്ചിൽ നിന്നും, 850000/- (എട്ട് ലക്ഷത്തി അമ്പതിനായിരം) രൂപ കൊമ്പൊടിഞ്ഞാമാക്കലുള്ള ഒരു പ്രമുഖ ബാങ്കിലെ ബ്രാഞ്ചിൽ നിന്നും പിൻ വലിക്കുന്നതിന് ഇടനിലക്കാരനായി നിന്ന് ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് തട്ടിപ്പുകാർക്ക് നൽകുകയും ആയതിന്റെ കമ്മീഷനായി 10000/- (പതിനായിരം) രൂപ രണ്ടു തവണകളായി കൈപ്പറ്റി തട്ടിപ്പിന് കൂട്ടുനിന്നതിനാണ് ആസ്റ്റൽ ഡേവിഡിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബഹു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ,സൈബർ എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ,SI ബെന്നി ജോസഫ്,SI Joby Sankoorikal, GASI ANOOP, GSCPO Ajithkumar,CPO Aneesh , CPO Sudeep എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ആസ്റ്റലിനെ റിമാൻഡ് ചെയ്തു.