എടവിലങ്ങ് കേന്ദ്രമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന മാനവ കാരുണ്യ സംഘം 35ആമത് മാനവ മൈത്രി ഇഫ്താർ സംഘടിപ്പിച്ചു. മാനവ കാരുണ്യ സംഘം ചെയർമാൻ ഇ ടി ടൈസൺമാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി കെ രാജു,കാതിയാളം മഹല്ല് ഖത്തീബ് എ ആർ സാബിഖ് മൗലവി, കാര കർമ്മല മാതാ ദേവാലയം വികാരി ഫാദർ ജോഷി കല്ലറക്കൽ, മാരുതിപുരം ക്ഷേത്രം ശാന്തി വിഷ്ണു ശാന്തി തുടങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർമാർ കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
മാനവ മൈത്രിയുടെ ഇഫ്താർ സംഗമത്തിന് 35ാം ആണ്ട്
