മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ പൊതുയോഗവും ഓണാഘോഷവും കരയോഗം ഹാളിൽ നടന്നു.
ഇരിങ്ങാലക്കുട : മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ പൊതുയോഗവും ഓണാഘോഷവും കരയോഗം ഹാളിൽ നടന്നു. പ്രസിഡണ്ട് മണി മേനോൻ അദ്ധ്യക്ഷനായി. യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് ജയശ്രീ അജയ് ഉൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ യുണിയൻ വനിതാ സമാജം സെക്രട്ടറി മിനി ചന്ദ്രൻ ആശംസകൾ നേർന്നു. കുട്ടികൾ പങ്കെടുത്ത വ്യത്യസ്ത കലാപരിപാടികൾക്കു പുറമെ പ്രശസ്ത മിമിക്രി കലാകാരൻ രാജേഷ് തംബുരു നേരമ്പോക്ക് എന്ന കലാപരിപാടി അവതരിപ്പിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.