Channel 17

live

channel17 live

മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനു കൊടി കയറി

തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു.

ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് ദൈവാലയത്തിൽ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു. സഹ വികാരി ഫാ ജിനോ തെക്കിനിയത്ത് സഹ കാ൪മികനായിരുന്നു. രാവിലെ നവനാൾ കുർബാനയും, വൈകീട്ട് 5-30ന് സെ. ജോൺ കപ്പേളയിൽ റവ. ഫാ. ജിബിൻ താഴേക്കാട൯െറ കാർമികത്വത്തിൽ നൊവേനയും സന്ദേശവും ഉണ്ടായിരുന്നു. പരിപാടികൾക്ക് കൈക്കാരൻമാരായ ജോൺ പള്ളിത്തറ, വിൻസന്റ് നെല്ലേപ്പിള്ളി, അനൂപ് അറക്കൽ, പബ്ളിസിറ്റി കൺവീനർ ബിജു തെക്കേത്തല മറ്റ് കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ മുതലായവർ നേതൃത്വം നൽകി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!