Channel 17

live

channel17 live

മാപ്രാണം സ്വദേശിയായ യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച് നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ മകൻ രമേശ് (33 വയസ്സ്) ആണ് മരിച്ചത്. പുത്തൻതോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ പീച്ചംപ്പിള്ളിക്കോണം കെഎൽഡിസി കനാലിൻ്റെ തുടർച്ചയായ പാടശേഖരത്തിൻ്റെ വശത്തായി മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെഎൽഡിസി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ വഴുതി വീണതാകുമെന്നാണ് നിഗമനം. അവിവാഹിതനാണ്. സരസ്വതിയാണ് അമ്മ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!