ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്റെ നിര്യാണത്തിൽ ശക്തി സാംസ്ക്കാരിക വേദി അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. വി. ആർ. രഞ്ജിത്ത്, കെ. ഹരി, എ. സി. സുരേഷ്, വി. കെ. ശ്രീധരൻ, കാറളം രാമചന്ദ്രൻ നമ്പ്യാർ, വേണു . ജി. വാര്യർ എന്നിവർ പ്രസംഗിച്ചു.
മാമ്പുഴ കുമാരൻ അനുസ്മരണം നടത്തി
