Channel 17

live

channel17 live

മാലിന്യമുക്തം നവകേരളം; ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു

മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. ഫെബ്രുവരി 28, 29 തീയതികളിലായി ബ്ലോക്ക് തലത്തില്‍ മോണിറ്ററിങ്ങും യോഗവും നടത്താനും ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങളും യൂസര്‍ ഫീ ശേഖരണം സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കി ഗ്യാപ് സ്റ്റഡി നടത്താനും തീരുമാനിച്ചു.

കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കലണ്ടര്‍പ്രകാരമുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും. ഹരിതകര്‍മ്മസേന അംഗങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. വീടുകള്‍, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 100 ശതമാനം യൂസര്‍ ഫീ ഈടാക്കുന്നതിനും കൈക്കൊള്ളേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. മാര്‍ച്ച് മാസത്തില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനൊപ്പം സ്‌പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി കുപ്പിച്ചില്ലുകളും ചില്ല് കുപ്പികളും ശേഖരിക്കും.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. മാര്‍ച്ച് 31 വരെയുള്ള മൂന്നാംഘട്ട ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെയും ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ച ശില്പശാലകളുടെയും അവലോകനം നടന്നു. സംഭരിക്കുന്ന മാലിന്യങ്ങളുടെ ലിഫ്റ്റിംഗില്‍ ക്ലീന്‍ കേരള കമ്പനിയുടെയും സ്വകാര്യ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ ഹരിതമിത്രം ആപ്പിന്റെയും ജില്ലാതല പ്രചരണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടന്നു.

നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോഡിനേറ്റര്‍ സി ദിദിക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എം ഷെഫീഖ്, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ എം ആര്‍ അനൂപ് കിഷോര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!